Stay Connected:

Indiavision Live | Malayalam News Channel

ചന്ദ്രശേഖരന്‍ വധം: അന്വേഷണ സംഘവുമായി ചെന്നിത്തലയുടെ രഹസ്യ ചര്‍ച്ച

 | Published: May 5, 2012

കോഴിക്കോട്:  ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കുന്ന സംഘവുമായി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല രഹസ്യ ചര്‍ച്ച നടത്തിയത് വിവാദമാകുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഇന്ത്യാവിഷന് ലഭിച്ചു.

അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച 10 മിനിട്ട് നീണ്ടുനിന്നു. കേസ് അന്വേഷിക്കുന്ന പോലീസ് സംഘവുമായി ഭരണപരമായ ചുമതല ഇല്ലാത്ത, ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ ചര്‍ച്ച നടത്തിയത് അസാധാരണ നടപടിയാണ്.

സി പി ഐ എമ്മിനെ വേട്ടയാടാനുള്ള  ഉന്നതതലത്തിലെ ഗൂഢാലോചനയാണ് ചന്ദ്രശേഖരന്‍ വധമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  ഉള്‍പ്പെടെയുള്ള സി പി ഐ(എം) ആരോപിച്ചിരുന്നു. തൊട്ടുമുന്‍പാണ്‌ രമേശ് ചെന്നിത്തല അന്വേഷണോദ്യോഗസ്ഥരുമായി രഹസ്യ ചര്‍ച്ച നടത്തിയത്.

എന്നാല്‍ അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ചെന്നിത്തല നിഷേധിച്ചു. തിരുവഞ്ചൂരിനെ കാണാനാണ് പോയതെന്നും ചെന്നിത്തല പറഞ്ഞു.

രമേശ്‌ ചെന്നിത്തല അന്വേഷണോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് ഡി ജി പി ജേക്കബ്ബ് പുന്നൂസ് പ്രതികരിച്ചു. വി ഐ പികള്‍ അത്തരം കൂടിക്കാഴ്ച നടത്താറുണ്ടെന്നും ഡി ജി പി പറഞ്ഞു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar