ലോക്പാല്‍ ബില്‍ പാസ്സായില്ല; സെലക്ട് കമ്മറ്റിക്ക് വിട്ടു
ദില്ലി: ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസായില്ല. പ്രതിപക്ഷ പാര്‍ട്ടികളടക്കമുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷമുള്ള ബില്ല് ഇന്ന് രാജ്യസഭയില്‍ വെച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ബില്‍ രാജ്യസഭയുടെ 15 അംഗ സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
വര്‍ഷകാല സമ്മേളനത്തിനുള്ള കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം ലോക്പാല്‍ ബില്‍ പാസ്സാവാത്തതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ സംഘം ജൂലൈ 25 മുതല്‍ നിരാഹാരമിരിക്കും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































