Stay Connected:

Indiavision Live | Malayalam News Channel

കന്നികിരീടം; ചെപ്പോക്കില്‍ കൊല്‍ക്കത്ത കിങ്‌സ്

 | Published: May 27, 2012

ചെന്നൈ: ചെന്നൈയുടെ ഹാട്രിക്ക് സ്വപ്നങ്ങള്‍ തകര്‍ത്ത് ഐ പി എല്‍ അഞ്ചാം സീസണില്‍ കൊല്‍ക്കത്ത കന്നി കീരീടം സ്വന്തമാക്കി. കലാശ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ രണ്ടു പന്തു ബാക്കിനില്‍ക്കേ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം സ്വന്തമാക്കിയത്. ഓപ്പണറായിറങ്ങിയ വിക്കറ്റ് കീപ്പര്‍ ബിസ്‌ലയുടെ (48 പന്തില്‍ 89) പ്രകടനമാണ് കൊല്‍ക്കത്തക്ക് അവിസ്മരണീയ ജയം സ്വന്തമാക്കാന്‍ സഹായിച്ചത്.

ബിസ്‌ലയാണ് മാന്‍ ഓഫ് ദ മാച്ച്.

ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ നഷ്ടമായെങ്കിലും പിന്നീട് ബിസ്‌ലയും, കല്ലിസും(49 പന്തില്‍ 69) ചേര്‍ന്ന കൂട്ടുകെട്ട് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ  സുരേഷ് റൈയ്‌നയുടെ(38 പന്തില്‍ 73) മികച്ച പ്രകടനത്തോടെ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് ചെന്നൈയുടെ ഈ ടൂര്‍ണ്ണമെന്റിലെ മികച്ച സ്‌കോറുകളിലൊന്നാണ്.
ഓപ്പണര്‍മാരായ മൈക്ക് ഹസി(43 പന്തില്‍ 54), മുരളി വിജയ്(32 പന്തില്‍ 42) എന്നിവരും മുന്‍ ചാമ്പ്യന്മാര്‍ക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാല്‍ ചെപ്പോക്കിലെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഹാട്രിക് ഐപിഎല്‍ കിരീടമെന്ന ചെന്നൈയുടെ മോഹം തകര്‍ത്ത്, ടൂര്‍ണ്ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച കൊല്‍ക്കത്ത കിരീടം സ്വന്തമാക്കി.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar