Stay Connected:

Indiavision Live | Malayalam News Channel

പിണറായിയുടെ പ്രതികരണത്തില്‍ ആത്മാര്‍ത്ഥയില്ല: മുഖ്യമന്ത്രി

 | Published: May 27, 2012 Change Font size: (+) | (-)

കോട്ടയം: എം എം മണിയുടെ പരാമര്‍ശങ്ങളോട് പിണറായി വിജയന്റെ പ്രതികരണം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊലപാതകങ്ങളെ പിണറായി നിഷേധിച്ചിട്ടില്ല. പരസ്യ പ്രസ്താവന നടത്തരുതെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.

വെളിപ്പെടുത്തലിനെക്കുറിച്ച് നിയമപരമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം എം മണിയുടെ പ്രസ്താവന ഗുരുതരമാണെന്നും ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൊലപാതകങ്ങളില്‍ ഗൂഢാലോചന നടന്നതായി കാണുന്നു. പ്രസ്താവനയുടെ ടേപ്പ് പരിശോധിച്ചിട്ടുണ്ട്.

പഴയ കൊലപാതക കേസുകള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ച് കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar