Stay Connected:

Indiavision Live | Malayalam News Channel

സമുദ്ര മത്സ്യങ്ങളില്‍ ആണവ വികിരണ സാന്നിദ്ധ്യം

 | Published: May 29, 2012 Change Font size: (+) | (-)

ഫുക്കുഷിമ ആണവ ദുരന്തത്തെ തുടര്‍ന്ന്, സമുദ്ര മത്സ്യങ്ങളില്‍ ആണവ വികിരണ മൂലകങ്ങളുടെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ തീരങ്ങളില്‍ നിന്ന് പിടിക്കുന്ന പസഫിക്ക് ബ്ലൂഫിന്‍ ട്യുണ വിഭാഗത്തില്‍പെട്ട മത്സ്യങ്ങളിലാണ് ആണവമൂലകങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11ന് ലോകത്തെ ഞെട്ടിച്ച ഫുക്കുഷിമ ആണവദുരന്തത്തിന്റെ ബാക്കി പത്രം പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. കാലിഫോര്‍ണിയ തീരത്ത് നിന്നും പിടിക്കുന്ന പസഫിക് ബ്ലൂഫിന്‍, ട്യുണ എന്നീ മത്സ്യങ്ങളില്‍ ആണവവികിരണ ശേഷിയുള്ള മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.

ഫുക്കുഷിമ ദുരന്തത്തെ തുടര്‍ന്ന് സമുദ്രത്തില്‍ കലര്‍ന്ന ആണവാവശിഷ്ടങ്ങളാണ് മത്സ്യങ്ങളിലെ ആണവസാന്നിദ്ധ്യത്തിന് കാരണം. വികിരണ ശേഷിയുള്ള ഐസോടോപ്പുകളായ സി സി എം-134, സി സി എം-137 എന്നിവയുടെ സാന്നിദ്ധ്യങ്ങളാണ് മത്സ്യങ്ങളില്‍ നിന്ന് കണ്ടെത്തിയത്.

ഇതില്‍ സി സി എം-134 എന്ന ഐസോടോപ്പ് ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് സമുദ്രത്തില്‍ കലരുകയും ഒരു വര്‍ഷത്തെ വികിരണത്തിന് ശേഷം സി സി എം-137 ഐസോടോപ്പായി പരിണമിച്ചതാകാമെന്നാണ് നിഗമനം. ട്യൂണ മത്സ്യങ്ങളുടെ മുന്‍തലമുറ ആണവദുരന്തത്തിനു ശേഷം തീരം വിട്ട് കാലിഫോര്‍ണിയയിലെത്തിയതാകാമെന്നാണ് ശാസ്ത്രഞ്ജരുടെ വാദം. നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പ്രസിദ്ധീകരണത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുള്ളത്.

ആണവദുരന്തമുണ്ടായ ശേഷം കഴിഞ്ഞ ആഗസ്റ്റില്‍ ജപ്പാന്‍ തീരത്ത് നടത്തിയ പഠനത്തിലും ട്യൂണ മത്സ്യങ്ങളില്‍ സി സി എം ഐസോടോപ്പുകള്‍ കണ്ടെത്തിയിരുന്നു. ഈ തീരങ്ങളില്‍ ലഭിക്കുന്ന ഏറ്റവും വില കൂടിയ മത്സ്യങ്ങളാണ് ട്യൂണ മത്സ്യങ്ങള്‍. ഇവയുടെ സാമ്പത്തിക സ്രോതസ്സ് കൂടിയാണ്. എന്നാല്‍ ട്യൂണയില്‍ ആണവാംശം കണ്ടെത്തിയതോടെ ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar