കടല്‍ക്കൊല: നാവികര്‍ക്ക് ജാമ്യം അനുവദിച്ചു
കൊച്ചി: കടല്‍കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാവികരായ ലസ്‌തോറെ മാഡിമിലിയാനോ, ഡാല്‍വത്തോറ ഹിറോണ്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യത്തിനായി നാവികര്‍ ഹൈക്കോടതിയില്‍ ഒരുകോടി രൂപ കെട്ടിവെക്കണം.
നാവികര്‍ കൊച്ചി നഗരപരിധി വിട്ട് പോകാന്‍ പാടില്ലെന്നും, എല്ലാദിവസവും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇറ്റാലിയന്‍ നാവികരുടെ വിസാ കാലാവധി നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തേ നിലപാട് അറിയിച്ചിരുന്നു. കേസില്‍ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത എന്റിക്ക ലെക്‌സി കപ്പല്‍ ഈ മാസം ആദ്യം കൊച്ചി തീരം വിട്ടിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































