നെയ്യാറ്റിന്‍കരയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ തവരവിളയില്‍ നിന്ന് പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു. വെട്ടുകത്തിയും വടിവാളുകളുമാണ് പിടിച്ചെടുത്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട നാല് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ മുതല്‍ തന്നെ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണ്ഡലത്തിലെ ഉദിയന്‍കുളങ്ങര, ചായ്‌ക്കോട്ടുകോണം, തവരവിള, വഴിമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി. സംസ്ഥാന പോലീസിന്റെ വന്‍ സംഘത്തെയും മണ്ഡലത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































