അല്‍പ്പം കരയൂ…വിജയം കൂടെ പോരും

Published: June 2, 2012 | By:    |    comments
crying
Facebook Google +

ജോലിസ്ഥലത്തും  ജീവിതത്തിലും വിജയം നേടണമെങ്കില്‍ അല്‍പ്പം കരയൂ. സ്ത്രീകള്‍ക്കുള്ള ഉപദേശമാണിത്. പറയുന്നതാകട്ടെ ലോക സൗഹൃദ കൂട്ടായ്മയുടെ ഹബ്ബായ ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ് ബര്‍ഗ്. തന്റെ ജീവിതവിജയത്തിന് തുണയായത് കണ്ണീരാണെന്നാണ് ഷെറിലിന്റെ വാദം. ഹാവാര്‍ഡ് ബിസിനസ് സ്‌കൂളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രഭാഷണത്തിനിടെയാണ് ഷെറിയുടെ തുറന്ന് പറച്ചില്‍. തൊഴിലിടത്തെ ലിംഗവിവേചനം എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

‘ഞാന്‍ തൊഴിലിടത്തില്‍ ഒരുപാട് തവണ കരഞ്ഞിട്ടുണ്ട്. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഞാന്‍ എന്റെ പ്രതീക്ഷകളേയും ആശങ്കകളേയും കുറിച്ച് സംസാരിക്കുകയും മറ്റുള്ളവരില്‍ അവ എങ്ങനെയെന്ന് അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളാണ്. എന്റെ കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. ഇതുപോലെ ചെയ്യുവാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കാറുമുണ്ട്. ഉദ്യോഗസംബന്ധമായിട്ടാണെങ്കിലും വ്യക്തിപരമാണെങ്കിലും ഇതെല്ലാം ഒരുപോലെ തന്നെയാണ്’ – ഷെറില്‍ പറയുന്നു.

ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നടത്തിയ പ്രഭാഷണത്തിനിടെ ഷെറില്‍ സാന്‍ഡ് ബര്‍ഗ്‌

നമ്മുടെ ആശയവിനിമയത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്താന്‍ പരിശ്രമിക്കണം. ഏത് ജോലി ചെയ്യുകയാണെങ്കിലും വിജത്തിലെത്താന്‍ ആത്മ സമര്‍പ്പണം കൂടിയേ തീരുവെന്നാണ് തന്റെ ഉത്തമവിശ്വാസമെന്നും ഷെറില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞകാല പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം 41ശതമാനം സ്ത്രീകളും തൊഴിലിടങ്ങളില്‍ കരയുന്നവരാണ്. പുരുഷന്‍മാര്‍ ഒന്‍പത് ശതമാനം വരും. എന്നാല്‍ കരച്ചില്‍ അവരുടെ കൃത്യനിര്‍വഹണത്തെ ബാധിച്ചിട്ടില്ലെന്നും പഠനങ്ങള്‍ പറയുന്നു.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top