Stay Connected:

Indiavision Live | Malayalam News Channel

‘ഉസ്താദ് ഹോട്ടലി’ന്റെ ട്രയിലര്‍ പുറത്തിറങ്ങി

 | Published: June 2, 2012

ന്മയുടെ സമൃദ്ധിയുമായ് കോഴിക്കോടന്‍ രൂചിക്കൂട്ടുകളില്‍ കഥപറയുന്ന ‘ഉസ്താദ് ഹോട്ടലി’ന്റെ ട്രയിലര്‍ പുറത്തിറങ്ങി.  ‘സെക്കന്റെ ഷോ’യിലൂടെ മലയാളത്തിരയില്‍ അരങ്ങേറ്റം കുറിച്ച മമ്മുട്ടിയുടെ മകന്‍ ദുള്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമാണിത്. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധായകന്‍.

‘മഞ്ചാടിക്കുരു’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേഷകശ്രദ്ധ നേടിയ യുവസംവിധായിക അഞ്ജലി മേനോന്റെ തൂലികയില്‍ പിറന്ന ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും. നിത്യാ മേനോന്‍ നായികയാകുന്ന ചിത്രത്തില്‍ തിലകന്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ചിത്രീകരണം സ്വിറ്റ്‌സര്‍ലന്റ്, രാജസ്ഥാന്‍, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിലായിട്ടാണ് നടന്നത്. ട്രാഫിക്ക്, ചാപ്പാക്കുരിശ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉസ്താദ് ഹോട്ടലിന്റെ ട്രെയിലര്‍ കാണാം.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar