Stay Connected:

Indiavision Live | Malayalam News Channel

ആമീര്‍ ഖാന്‍ മാപ്പ് പറയണമെന്ന് ഐഎംഎ

 | Published: June 2, 2012

മീര്‍ ഖാന്റെ ആദ്യ ടെലിഷോ ‘സത്യമേവ ജയതേ’ തുടക്കം മുതലേ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ളതാണ്. സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രോഗ്രാം എന്ന നിലയിലും വിവാദങ്ങളുടെപേരിലും സത്യമേവ ജയതേയെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇത്തവണ ഈ ടെലിഷോക്ക് കൂട്ടായിരിക്കുന്നത് വിവാദമാണ്. ഡോക്ടര്‍മാരുടെ അലസമായ പ്രവൃത്തികളെക്കുറിച്ച് ചര്‍ച്ച ചെയ്ത സത്യമേവ ജയതേയുടെ നാലാമത്തെ എപ്പിസോഡാണ് ടെലിഷോയെയും ആമീറിനേയും വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ആമിറിനെതിരെ രംഗത്തെത്തിയിരിക്കുന്നതാകട്ടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും.

തങ്ങളെ അപമാനിക്കുന്ന തരത്തില്‍ പ്രോഗ്രാം തയ്യാറാക്കിയ ആമീര്‍ ഖാന്‍ മാപ്പ് പറയണമെന്നാണ് ഐ എം എ ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ താരത്തിന്റെ ചിത്രങ്ങളും ടെലി ഷോയും ബഹിഷ്‌കരിക്കാനും ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ആമീര്‍ ഖാന്റെ അവതാരകമികവ് കൊണ്ട് ടെലിഷോ സെന്‍സേഷനല്‍ ആയിട്ടുണ്ട്. ഡോക്ടര്‍മാരെ അപമാനിക്കാന്‍ വേണ്ടിയാണ് സത്യമേവ ജയതേയുടെ നാലാമത്തെ എപ്പിസോഡ് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഐഎംഎ പറയുന്നു.

പരമ്പരയിലുടനീളം ആമീര്‍ തെറ്റായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഇത് പൊതുജനങ്ങളും ഡോക്ടര്‍മാരും തമ്മിലുള്ള നല്ല ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നു സംഘടന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുതിയ എപ്പിസോഡുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാന്‍ ബോളിവുഡിലെ ‘മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്’ ഇതുവരെ തയ്യാറായിട്ടില്ല.

ഉള്‍ക്കനമുള്ള ഉള്ളടക്കം കൊണ്ട് ആദ്യ എപ്പിസോഡ് മുതല്‍ക്കെ ജനശ്രദ്ധ പിടിച്ചു പറ്റിയ ടെലിഷോയാണ് സത്യമേവ ജയതേ. പെണ്‍ ഭ്രൂണഹത്യയുടെ ഹീന മുഖങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ആദ്യ എപ്പിസോഡ്.

സ്റ്റാര്‍ ടിവി നെറ്റ് വര്‍ക്കിന് കീഴിലുള്ള എട്ട് ചാനലുകളിലൂടെയാണ് സത്യമേവ ജയതേ പ്രക്ഷേപണം ചെയ്യുന്നത്.

സത്യമേവ ജയതേയുടെ നാലാമത്തെ എപിസോഡ് കാണാം.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar