കെ.പി യോഹന്നാനെതിരെ അന്വേഷണത്തിന് ഉത്തരവ്

Published: June 4, 2012 | By:    |    comments
KP-Yohannan
Facebook Google +

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെ പി യോഹന്നാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിലീവിയേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നീ സ്ഥാപനങ്ങളുടെ പണമിടപാടുകളാണ് അന്വേഷിക്കുക. വിദേശ പണം കൈപ്പറ്റുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.

യോഹന്നാന്റെ പണമിടപാടുകള്‍ ക്രൈംബ്രാഞ്ച് എക്കണോമിക്‌സ് ഒഫന്‍സ് വിംഗാണ് അന്വേഷിക്കുന്നത്.

വിദേശനാണ്യചട്ടലംഘനം ആരോപണമായി വന്നിട്ടുള്ളതിനാല്‍ ഇത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് ഹൈക്കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top