കേന്ദ്ര സര്‍ക്കാരിന്റെ വിദേശ വ്യാപാരനയം പ്രഖ്യാപിച്ചു
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക വിദേശ വ്യാപാര നയം പ്രഖ്യാപിച്ചു. വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മയാണ് കയറ്റുമതി മേഖലയ്ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ നയം പ്രഖ്യാപിച്ചത്. കയറ്റുമതി മേഖലയ്ക്ക് അനുവദിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി സര്‍്ക്കാര്‍ ദീര്‍ഘിപ്പിച്ചു.
ആഗോള വാണിജ്യ വിപണി മോശം പ്രകടനം നടത്തുന്ന സാഹചര്യത്തില്‍ പുതിയ വിപണികള്‍ കണ്ടെത്തണമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 42 പുതിയ രാജ്യങ്ങളിലേക്ക് ഇന്ത്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഈ വര്‍ഷം 30 പുതിയ രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാപാരനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ആനന്ദ് ശര്‍മ്മ കഴിഞ്ഞദിവസം വ്യവസായ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലയായ യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി, രൂപയുടെ മൂല്യതകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ആനന്ദ് ശര്‍മ്മ ചര്‍ച്ചചെയ്തിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































