Stay Connected:

Indiavision Live | Malayalam News Channel

കേരള പോലീസില്‍ 533 പേര്‍ ക്രിമിനലുകള്‍

 | Published: June 5, 2012

കൊച്ചി: സംസ്ഥാനത്തെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 533 പോലീസുകാരുടെ പേരുകള്‍ പുറത്തുവന്നു. ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ പോലീസിലെ ക്രിമിനലുകളുടെ പട്ടികയില്‍ ഐജി ടോമിന്‍ തച്ചങ്കരിയും ഐജി ശ്രീജിത്തും ഉള്‍പ്പെടുന്നുണ്ട്. എസ്പിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുള്‍പ്പെട്ട 533 പേരുടെ പട്ടിക സീല്‍വെച്ച കവറില്‍ ഡിജിപി ഹൈക്കോതിയില്‍ സമര്‍പ്പിച്ചു.

സ്ത്രീപീഡനം മുതല്‍ കൊലപാതകം വരെയുള്ള കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.

ക്രിമിനല്‍ കേസില്‍ കൂടുതല്‍ പേരുള്ളത് തിരുവനന്തപുരത്താണ്. 118 പേരാണ് തിരുവനന്തപുരത്തുള്ളത്. റിപ്പോര്‍ട്ടിലുള്ള 29 പേര്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടവരാണ്.  36 പേര്‍ക്കെതിരെ സിബിഐ അന്വേഷണവുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ പോലീസുകാരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar