യുഎസ് പ്രതിരോധ സെക്രട്ടറി- എകെ ആന്റണി കൂടിക്കാഴ്ച ഇന്ന്
ദില്ലി: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഇന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തും. പനേറ്റയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യക്കുമേല്‍ പനേറ്റ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് സൂചന.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെയാണ് പനേറ്റ ഇന്ത്യയിലെത്തിയത്.
ഇന്നലെ പനേറ്റ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സേനയുടെ അഫ്ഗാനിസ്ഥാനിലെ സേനാ പിന്മാറ്റവും, ഏഷ്യയിലെ അമേരിക്കയുടെ സേനാ വിന്യാസവും ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടാന്‍ സാധ്യതയുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































