Stay Connected:

Indiavision Live | Malayalam News Channel

ടൂറിസം നയം പ്രഖ്യാപിച്ചു: ഈ വര്‍ഷം 170 കോടിയുടെ നിക്ഷേപം

 | Published: June 7, 2012

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ടൂറിസം നയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. തദ്ദേശവാസികള്‍ക്ക് വിനോദ സഞ്ചാരത്തിന്റെ പ്രയോജനങ്ങള്‍ ലഭ്യമാക്കുന്നതും ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നതുമാണ് പുതിയ നയം.

കേരളത്തെ ടൂറിസം മേഖലയില്‍ ആഗോള ബ്രാന്റായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും. ഈ വര്‍ഷം 170 കോടി രൂപ ടൂറിസം മേഖലയില്‍ നിക്ഷേപിക്കാനാണ് തീരുമാനം.

മുഖ്യമന്ത്രി അധ്യക്ഷനായും ടൂറിസം മന്ത്രി ഉപാധ്യക്ഷനായും കമ്മിറ്റി രൂപീകരിച്ചു.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar