ഇനി വീണയുടെ ‘ഡേര്‍ട്ടിപിക്ചര്‍’
ഗ്ലാമറില്‍ ഏതറ്റംവരെ പോകാനും തയ്യാറാകുന്ന നടിയെന്ന പേര് മാറ്റിയെടുക്കാനാണ് വീണാ മാലിക്കിന്റെ ശ്രമം. വിദ്യാബാലനെ അംഗീകാരങ്ങളുടെ നെറുകയിലെത്തിച്ച ദി ഡേര്‍ട്ടി പിക്ചര്‍ കന്നഡ പതിപ്പില്‍ ഗ്ലാമറില്‍ അഭിനയത്തിലും വിദ്യയോട് മത്സരിക്കാനാണ് വീണാ മാലിക് തയ്യാറെടുക്കുന്നത്.
സില്‍ക്ക് സ്മിത തെന്നിന്ത്യയുടെ മാത്രമായി ഒതുങ്ങാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സ്മിതയുടെ ജീവിതത്തിലേക്ക് കടന്നുചെന്ന ഡേര്‍ട്ടി പിക്ചര്‍ ബോളിവുഡും സാന്‍ഡല്‍വുഡും കോളിവുഡും കടന്ന് റീമേക്ക് യാത്ര തുടരുകയാണ്. പാക്കിസ്ഥാനി ഹോട്ട് മോഡലും നായികയുമായ വീണാ മാലിക്കിന് കന്നഡ ഡേര്‍ട്ടിപിക്ചര്‍ പതിവ് പോലെ ഒരു ഗ്ലാമര്‍ ഷോ മാത്രമല്ല.
വിദ്യാ ബാലന് ഡേര്‍ട്ടിപിക്ചറിലൂടെ ദേശീയ അവാര്‍ഡ് കിട്ടിയെങ്കിലും കൊള്ളാവുന്ന അഭിനേത്രി എന്ന പേരെങ്കിലും ഡേര്‍ട്ടി പിക്ചറിലൂടെ തനിക്ക് കിട്ടണമെന്നാണ് വീണ ആഗ്രഹിക്കുന്നത്.
വെങ്കട്ടപ്പ നിര്‍മ്മിക്കുന്ന ചിത്രം ത്രിശൂല്‍ ആണ് സംവിധാനം ചെയ്യുന്നത്. മിലന്‍ ലുത്രിയ സംവിധാനം ചെയ്ത ഹിന്ദി ഡേര്‍ട്ടി പിക്ചര്‍ മൂന്നാംകിട ഗ്ലാമര്‍ ചിത്രമാകാതെ പ്രമേയതീവ്രത നിലനിര്‍ത്തിയാണ് കഥ പറഞ്ഞത്. എന്നാല്‍ തമിഴ് തെലുങ്ക് പതിപ്പിലെത്തുമ്പോള്‍ ഗ്ലാമറിന് പ്രാധാന്യം കൂടുമെന്ന് തന്നെയാണ് സിനിമാപണ്ഡിതരുടെ വാദം. വീണാ മാലിക്കിനെയും നയന്‍താരയെയും അനുഷ്‌കയെയും നായികയായി ലഭിക്കണമെന്ന് നിര്‍മ്മാതാക്കള്‍ നിര്‍ബന്ധം പിടിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും വിലയിരുത്തപ്പെടുന്നു.
ഹിന്ദി പതിപ്പില്‍ നിന്നും കഥാപരമായും അവതരണ സ്വഭാവത്തില്‍ വേറിട്ട് നീങ്ങുന്ന ചിത്രമായിരിക്കും കന്നഡ റീമേക്കെന്നാണ് ത്രിശൂലിയും അവകാശപ്പെടുന്നത്. അതേ സമയം ഡേര്‍ട്ടി പിക്ചര്‍ എന്ന പേര് കന്നഡ പതിപ്പ് ഉപയോഗിക്കുന്നതിനെതിരെ ഹിന്ദി നിര്‍മ്മാതാക്കളായ ഏക്താ കപൂര്‍ രംഗത്തെത്തിയിട്ടുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































