ഡോക്ടറായ മലയാളി യുവതി യുകെയില്‍ അപകടത്തില്‍ മരിച്ചു
ലണ്ടന്‍: സ്വന്തം വീട്ടിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഡോക്ടറായ മലയാളി ഡോക്ടര്‍ മരിച്ചു. ഇംഗ്ലണ്ടില്‍ ഡോക്ടറായ ഡോ. ജിസ്മാ എലിസബത്ത് ജോസഫ് (32) ആണ് മരിച്ചത്. യുകെയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശികളായ പി എ ജോസഫിന്റെയും ലീലാമ്മ ജോസഫിന്റെയും മകളാണ്.
സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് സെന്റ് മേരീസ് മദര്‍ ഓഫ് ഗോഡ് പള്ളി സെമിത്തേരിയില്‍ നടക്കും.
എസക്‌സിലെ ഹോണ്‍ചര്‍ച്ചിലുള്ള വീട്ടിലെ ഗാര്‍ഡനിലെ പുല്ലുപറിക്കുന്നതിന് ഉപയോഗിച്ച യന്ത്രംകൊണ്ടുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു മരണം. ചെംസ്‌ഫോര്‍ഡിലെ ബ്രൂം ഫീള്‍ഡ് ആശുപത്രിയില്‍ പീഡിയാട്രിക് രജിസ്ട്രാര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ജിസ്മ.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































