Stay Connected:

Indiavision Live | Malayalam News Channel

ഒത്തുചേരലുകളെ കൊല്ലുന്ന മൊബൈല്‍ പ്രേമം

 | Published: June 8, 2012 Change Font size: (+) | (-)

നാട്ടിന്‍പുറത്തെ ചായക്കടകളിലും പ്രമുഖ ഒത്തുചേരല്‍ കേന്ദ്രങ്ങളിലും സൗഹൃദസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. അതില്‍ വിഷയങ്ങള്‍ പലതും വരും. വീട്ടിലെ അടുക്കളരഹസ്യങ്ങള്‍ മുതല്‍ ആഗോള പ്രശ്‌നങ്ങള്‍ വരെ. അങ്ങനെ പലതും. സന്തോഷവും സങ്കടങ്ങളും പങ്കുവക്കാനുള്ള നിമിഷങ്ങള്‍. ഒരു ഇരുപത് വര്‍ഷം മുമ്പത്തെ കേരളത്തിലെ നാട്ടിന്‍പുറകാഴ്ച്ചകളെ കുറിച്ചാണ് പറഞ്ഞുവന്നത്. ഈ വകകാര്യങ്ങളെല്ലാം ഇന്ന് ഗൃഹാതുരത്വത്തിന്റെ മച്ചില്‍ കേറിയിരിപ്പാണ്. പഴയകാല സിനിമകളിലും മുത്തശ്ശനും മുത്തശ്ശിയും പറയുന്ന കഥകളിലും മാത്രം കേള്‍ക്കാവുന്ന ഒരു കാര്യം.

ആധുനിക സാങ്കേതിക വിദ്യയുടെ അലയടിയില്‍ ഇന്നിന്റെ യുവത്വത്തിന് നേരംമ്പോക്കുകള്‍ക്ക് ഒത്തിരികാര്യങ്ങളുണ്ട്. ഈ ലോകം തന്നെ വിരല്‍തുമ്പില്‍ എത്തിക്കാനാവുന്ന തരത്തില്‍ വികാസം പ്രാപിച്ചിരിക്കുന്നു ആധുനികതയുടെ മോണിറ്റര്‍. തിരക്കിട്ട ജീവിതത്തില്‍ സൗഹ്യദങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും നാം വേണ്ടത്ര സമയം ചിലവഴിക്കുന്നുണ്ടോ? പലകുറി നാം ചോദിക്കേണ്ട ചോദ്യമായി ഉയര്‍ന്നിരിക്കുന്നു ഇത്.

ആ ചോദ്യത്തിന് ശക്തിയേകുന്ന വാര്‍ത്തകള്‍തന്നെയാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ലഭ്യമായി കൊണ്ടിരിക്കുന്നത്. അതിന് മുഖ്യകാരണങ്ങളില്‍ ഒന്ന് നമ്മുടെ അമിതമായ സെല്‍ഫോണ്‍ പ്രേമവും. മൊബൈല്‍ ഉപയോഗിക്കുന്ന നാലില്‍ മൂന്ന് ശതമാനം പേരും തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച്  വേണ്ടത്ര ബോധ്യമില്ലാത്തവരാണെന്ന് ലണ്ടനിലെ പ്രമുഖ ദിനപത്രമായ സണ്‍ഡെ മെയില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

ടീ ഷോപ്പുകളായാലും, റസ്‌റ്റോറന്റുകളിലായാലും എന്നുവേണ്ട പൊതുവായി എല്ലാവരും സമയം കൊല്ലാന്‍ എത്തുന്ന ഇടങ്ങളില്‍ എത്തുന്നവര്‍ അധികവും മൊബൈല്‍ ഫോണിലാണത്രെ സല്ലാപങ്ങളില്‍ ഏര്‍പ്പെടുന്നത്. മൊബൈലിലൂടെയുള്ള സംഭാഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമയത്തിന്റെ നാലിലൊന്ന്‌പോലും പലരും മുഖാമുഖമുള്ള സംഭാഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല.

ഈ ഡിജിറ്റല്‍ പ്രേമം പലരേയും സാമൂഹിക ഇടപെടലുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ഇവര്‍ പലരും സ്വന്തം കുടുംബങ്ങളില്‍ നിന്നുപോലും അകലുകയാണ്. സാങ്കേതിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഈ നൂറ്റാണ്ടില്‍ ഉണ്ടായിരിക്കുന്നതെങ്കിലും സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗമായും സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ യുവത്വം വന്‍പരാജയമാണത്രെ.

നഗരജീവിതത്തില്‍ അഭിരമിക്കാന്‍ സ്വപ്‌നംകാണുന്ന യുവാക്കളുടെ സ്വഭാവത്തിലും ഈയൊരു മാറ്റം കണ്ടുവരുന്നുണ്ട്. പലരും തന്നിലേക്ക് തന്നെ ചുരുങ്ങുവാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തില്‍ പരാജയങ്ങളും പ്രതിസന്ധികളും നേരിടാനാവാതെ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നവരാണ് അധികം.

അമിതമായ മൊബൈല്‍ ഉപയോഗം പലരിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തെ നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മൊബൈലില്‍ നിന്നും വരുന്ന റേഡിയേഷന്‍ അര്‍ബുദത്തിലേക്ക് നയിക്കാനും കാരണമാകുന്നുണ്ട്.

ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ അപ്പാടെ തള്ളികളയാനാകില്ലെങ്കിലും ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അനാവശ്യമായ ഹാബിറ്റുകള്‍ ഒഴിവാക്കുകയാകും ഉത്തമമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

Topics: |
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar