ഉലകനായകന്റെ വിശ്വരൂപം പ്രേക്ഷകനിലേയ്ക്ക്
ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകന്റെ ‘വിശ്വരൂപം’ പ്രേക്ഷകനിലേയ്ക്ക്. ആക്ഷനും ത്രില്ലറിനും പ്രാധാന്യം നല്‍കി കമല്‍ഹാസന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം പറയുന്നത് നീഗൂഡതകളുടെ ചാരക്കഥയാണ്. ‘മന്‍മദന്‍ അമ്പിനു’ശേഷം കമല്‍ വിശ്വരൂപത്തിന്റെ പണിപ്പുരയിലായിരുന്നു. കമല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഹോളിവുഡ് ശൈലിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കാണ് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്നത്. കാത്തിരിക്കുന്ന ആരാധകരെ ഒരിക്കലും കമല്‍ നിരാശരാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ വിശ്വരൂപവും മറിച്ചാകില്ല എന്ന വിശ്വാസത്തിലാണ് ടോളിവുഡ്. പൂജ കുമാറാണ് ചിത്രത്തില്‍ കമലിന്റെ നായികയായി എത്തുന്നത്.
മറ്റെല്ലാ അനിശ്ചിതങ്ങളും പോലെ നായികയും ആദ്യമൊക്കെ പ്രശ്‌നമായിരുന്നു. സോനാക്ഷി സിന്‍ഹ, ദീപിക പദുക്കോണ്‍, കത്രീന കൈഫ്, തുടങ്ങി വിദ്യാബാലന്‍ വരെ വിശ്വരൂപത്തിന്റെ നായികയാകുന്നുവെന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. പക്ഷേ ഒടുവില്‍ പൂജാ കുമാര്‍ എന്ന മുന്‍ മിസ് ഇന്ത്യ യു എസ് എയ്ക്ക് നറുക്കുവീഴുകയായിരുന്നു.
ഇവര്‍ക്കൊപ്പം ആന്ദ്രേ ജെറെമിയ, സെറീന വഹാബ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. വൈരമുത്തുവിന്റെ വരികള്‍ക്ക് ശങ്കര്‍ എഹ്‌സാന്‍ ലോയ് സംഗീതം പകര്‍ന്നിരിക്കുന്നു. തമിഴിന് പുറമേ ചിത്രം തെലുങ്കിവും ഹിന്ദിയിലും റീലീസ് ചെയ്യുന്നു.
ഉലകനായകന്റെ പുതിയ അടവുകളും ത്രസിപ്പിക്കുന്ന അഭിനയ രംഗങ്ങളുമായി വിശ്വരൂപം അടുത്തമാസം ആദ്യവാരം പ്രേക്ഷകനിലേയ്ക്ക് എത്തും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































