ബിയര്‍ കുടിക്കല്ലേ വയര്‍ ചാടും!
അമിതവണ്ണം കുറയ്ക്കാന്‍ പലവഴികളും തേടുന്നവരാണ് നാമെല്ലാവരും. എന്നാല്‍ പ്രിയങ്കരമായ ഭക്ഷണം ഒഴിവാക്കി കൊണ്ടുള്ള തടികുറയ്ക്കലിന് ഒരുങ്ങുന്നവര്‍ എത്ര പേര്‍ കാണും. അമിതവണ്ണത്തിനും കുടവയറിനും കാരണക്കാരാകുന്നതില്‍ മദ്യവും പങ്ക് വഹിക്കുന്നുണ്ട്.
നിശാക്ലബുകളും പാര്‍ട്ടികളും ഇന്ന് ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് ഒഴിവാക്കാനാവാത്ത ഒന്നാണ് മദ്യം. ഇവ കുടിച്ചു രസിക്കുമ്പോള്‍ വണ്ണം കൂടുന്ന കാര്യം പലരും ചിന്തിക്കാറില്ല. വണ്ണം കൂട്ടുന്ന പ്രത്യേകം ചില മദ്യവിഭാഗങ്ങളുണ്ട്.
ബിയര്‍ പൊതുവെ ദോഷം ചെയ്യില്ലെന്നാണ് പരക്കെയുള്ള വിശ്വാസം. ആല്‍ക്കഹോള്‍ തോത് കുറവായതാണ് കാരണമായി പറയുന്നത്. എന്നാല്‍ ബിയര്‍ കുടിച്ചാല്‍ വയര്‍ ചാടും. വണ്ണം കൂടുകയും ചെയ്യും. 150മുതല്‍ 170 കലോറി വരെ കൊഴുപ്പ് ഇതിലുള്ളതാണ് ഇതിന് കാരണം.
ഷാംപെയ്ന്‍ വില കൂടിയ മദ്യവിഭാഗത്തില്‍ പെടുത്താവുന്ന ഒന്നാണ്. പ്രമുഖ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്ന ഒന്ന്. വണ്ണം കൂട്ടാന്‍ ഇതും പിന്നിലല്ല. 90 കലോറിയാണ് ഇതിലെ കൊഴുപ്പ്.
വൈന്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള മദ്യമെന്നു പൊതുവെ പറയുന്നത്. മുന്തിരിച്ചാറെന്ന പേരില്‍ ഇതു കഴിയ്ക്കുമ്പോഴും തടി കൂടും. 80 കലോറി കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുണ്ട്. റഷ്യക്കാരുടെ പാനീയമെന്ന് അറിയപ്പെടുന്ന വോഡ്കയും മോശക്കാരനല്ല. ഇതില്‍ 5560 കലോറി വരെ ഊര്‍ജം അടങ്ങിയിട്ടുണ്ട്. ഇതും എളുപ്പത്തില്‍ തടി കൂട്ടും.
കോക്ടെയില്‍ എന്ന പാര്‍ട്ടി പാനീയവും തടി കൂട്ടുന്നതില്‍ മുന്‍പിലാണ്. ഇവയില്‍ മിക്കവാറും ഉപയോഗിക്കുന്ന ക്രീമുകളാണ് കാരണം. ക്ലിയര്‍ കോക്ടെയില്‍ അധികം ദോഷമുണ്ടാക്കില്ല.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































