മത്സരഫലം പ്രവചിക്കാന്‍ പോള്‍ നീരാളിക്ക് പിന്നാലെ യോണും
2012 യൂറോ കപ്പിലെ പോര്‍ച്ചുഗലും ജര്‍മ്മനിയും തമ്മിലുള്ള മത്സരം പ്രവചിക്കാന്‍ അവള്‍ ഒരുങ്ങി നിന്നു. യോണ്‍ എന്ന സുന്ദരി പശു. ജര്‍മ്മനിയിലെ ഡെഗന്‍ ഡോര്‍ഫിനിലെ മൃഗശാലയിലാണ് യോണുള്ളത്. പോര്‍ച്ചുഗീസ് തന്റെ നാടുമായി കളിക്കുന്ന മത്സരത്തിന്റെ വിധിയാണ് പറയുന്നതെന്ന യാതൊരു ബന്ധവും അവള്‍ക്കുണ്ടായിരുന്നില്ല. എന്നുകരുതി ഇവളെ നിസാരക്കാരിയായി കരുതേണ്ട.
മൂന്ന് മാസം തോക്കില്‍ മുനമ്പില്‍ നിന്നും കശാപ്പ് കത്തിയില്‍ നിന്നും ഒളിച്ചുനടന്ന ഹെലികോപ്ടര്‍ തെരച്ചിലിനുപ്പോലും കണ്ടെത്താന്‍ കഴിയാത്തവളാണ് യോണ്‍. അന്ന് പോലീസ് വാഹനത്തെ ആക്രമിച്ചതിന് പോലീസ് ലുക്ക് ഔട്ട് നോട്ടിസില്‍ പെട്ടയാളായിരുന്നു യോണ്‍. സുരക്ഷാഭീഷണി കാരണം തട്ടിക്കളയാന്‍ മൂന്ന് മാസം മുന്‍പ് പിറകെ നടന്ന് തോല്‍വി സമ്മതിക്കേണ്ട് വന്നു ജര്‍മ്മന്‍ പോലീസിന്. അതോടെ ജര്‍മ്മനിയില്‍ അവള്‍ക്ക് താരപരിവേഷവും കൈവന്നു.
മേച്ചില്‍ പുറത്ത് ജര്‍മ്മനിയുടേയും പോര്‍ച്ചുഗലിന്റേയും പതാകകള്‍ അലങ്കരിച്ച പതാക തൊട്ടികള്‍ അവള്‍ക്ക് പ്രവചനം നടത്താനായി ഒരുക്കി വെച്ചു. രണ്ട് തൊട്ടിയിലും കാലിതീറ്റകള്‍ നിറച്ചു. റെഡ് റിബ്ബണ്‍ അലങ്കരിച്ച് അവള്‍ എത്തി. പോര്‍ച്ചുഗലിന്റെ പതാക അലങ്കരിച്ച തൊട്ടിയില്‍ നിന്നും മതിയാവോളം കാലിത്തീറ്റ അകത്താക്കി. തന്റെ നാടിനെതിരെ പോര്‍ച്ചുഗല്‍ വിജയിക്കും. അവള്‍ പ്രവചിച്ചിരിക്കുന്നു.
സംഘാടകര്‍ പോര്‍ച്ചുഗലിന്റെ കൊടി ഉയര്‍ത്തിയപ്പോള്‍ യോണ്‍ യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ ആഹാരം അകത്താകുകയായിരുന്നു. എന്തായാലും പോര്‍ച്ചുഗല്‍ക്കാര്‍ക്ക് യോണിനെ ഒത്തിരി ഇഷ്ടപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകള്‍ കഴിഞ്ഞു വരുന്ന മത്സരത്തിന്റെ വിധി യോണിന്റെ പ്രവചനത്തിന് സമാനമാകുമൊ എന്നറിയുകയേ ഇനി വേണ്ടൂ.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























