നിത്യാനന്ദയുടെ ആശ്രമം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
ബംഗ്‌ളൂരു:വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമം ഏറ്റെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിത്യാനന്ദയുടെ ബിഡാഡിയിലെ നിത്യാനന്ദ ധന്യപീഠംഏറ്റെടുക്കുന്ന കാര്യം പരിഗണനയിലെന്ന് കര്‍ണാടക നിയമ മന്ത്രി സുരേഷ് കുമാര്‍ അറിയിച്ചു. ആശ്രമത്തിനു പതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
ആശ്രമത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സര്‍ക്കാര്‍ നടപടി.
തെന്നിന്ത്യന്‍ നടിയോടൊപ്പമുള്ള വിഡിയോ പുറത്തി വന്നതോടെയാണ് നിത്യാനന്ദ ആദ്യം വിവാദങ്ങളില്‍ നിറഞ്ഞത്. തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തിനു മറുപടി പറയാന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനവും വിവാദമായിരുന്നു. ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടറെ നിത്യാനന്ദയും അനുയായികളും ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദത്തിനിടയാക്കിയത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































