മെസിക്ക് ഹാട്രിക്; ബ്രസീലിനെതിരെ അര്‍ജന്റീനക്ക് ജയം
ന്യൂജോഴ്‌സി: രാജ്യത്തിനു വേണ്ടി ഗോളടിക്കാത്ത താരമാണ് താനെന്ന പരാതിക്ക് മെസ്സിയുടെ പരിഹാരം. മെസി നേടിയ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ചിരവൈരികളായ ബ്രസീലിനെ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടുത്തി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിനെതിരെ അര്‍ജന്റീനയുടെ ജയം.
31, 34, 84 മിനിട്ടുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ബ്രസീലിനെതിരെയുള്ള ജയം മനോഹരമാണെന്നും , താന്‍ നേടിയ മൂന്ന് ഗോളുകളില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മത്സരശേഷം മെസി പ്രതികരിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































