തായ്‌ലാന്‍ഡ് ഓപ്പണ്‍ കിരീടം സൈന നേവാളിന്
ബാങ്കോക്ക്: ഇന്ത്യയുടെ ഒന്നാം സീഡായ സൈനാ നേവാളിന് തായ്‌ലണ്ട് ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീ ബാഡ്മിന്റണ്‍ കിരീടം. രണ്ടാം സീഡായ രത്ചനോക്കിനെയാണ് സൈന ഫൈനലില്‍ കീഴടക്കിയത്. സ്‌കോര്‍ (19-21, 21-15, 21-10).
ആദ്യ സെറ്റ് നഷ്ടമായതിനു ശേഷമായിരുന്നു സൈനയുടെ തിരിച്ചു വരവ്.
ലണ്ടന്‍ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന സൈനക്ക് ഈ നേട്ടം ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. ആതിഥേയരുടെ പോണ്‍ട്രിപ്പ് ബുരാന പ്രസേത്സുക്കിനെ സെമിയില്‍ തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ കടക്കന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































