ഹെലികോപ്റ്റര്‍ തകര്‍ന്ന് കെനിയന്‍ മന്ത്രി കൊല്ലപ്പെട്ടു
നെയ്‌റോബി: ഹെലികോപ്റ്റര്‍ തകര്‍ന്ന് കെനിയന്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ജോര്‍ജ് സെയ്‌റ്റോട്ടി കൊല്ലപ്പെട്ടു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ആഭ്യന്തര സുരക്ഷാ സഹമന്ത്രിയായ ഒര്‍വ ഒജോഡയടക്കം മറ്റ് നാലുപേരും അപകടത്തില്‍ മരിച്ചു. നെയ്‌റോബിയില്‍ രാവിലെയായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല. കെനിയയിലെ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനത്തിനെതിരെ ശ്ക്തമായ നിലപാടുകളെടുത്ത് ശ്രദ്ധേയനായിരുന്നു കൊല്ലപ്പെട്ട ആഭ്യന്തര സുരക്ഷാ മന്ത്രി ജോര്‍ജ് സെയ്‌റ്റോട്ടി.
Topics: Kenya
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































