Stay Connected:

Indiavision Live | Malayalam News Channel

ഹൊസ്‌നി മുബാറക് ഗുരുതരാവസ്ഥയിലെന്നു റിപ്പോര്‍ട്ട്

 | Published: June 10, 2012

കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹൊസ്‌നി മുബാറക് ഗുരുതരാവസ്ഥയിലെന്നു റിപ്പോര്‍ട്ട്. കെയ്‌റോ നഗരത്തിലെ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മുബാറക്. ഇടയ്ക്കിടെ അബോധാവസ്ഥയിലാകുന്നതു കൊണ്ടാണ് മുബാറക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണം കഴിക്കാത്തത് കാരണം ഇദ്ദേഹത്തിന്  ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

അഴിമതിക്കേസില്‍ വിചാരണ നേരിട്ട മുബാറക്കിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ ജൂണ്‍ രണ്ടിന് ഉത്തരവിട്ടിരുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar