Stay Connected:

Indiavision Live | Malayalam News Channel

ദുബൈ എയര്‍പ്പോര്‍ട്ടിന് അന്താരാഷ്ട്ര ടൂറിസം അവാര്‍ഡ്

 | Published: June 12, 2012 Change Font size: (+) | (-)

ന്യൂയോര്‍ക്ക്: ദുബൈ എയര്‍പ്പോര്‍ട്ട് പുറത്തിറക്കിയ കാമ്പയിന്‍ വീഡിയോക്ക് അന്താരാഷ്ട്ര ടൂറിസം അവാര്‍ഡ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ട്രാവല്‍ ടൂറിസം അവാര്‍ഡാണ് ദുബൈ എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് ദുബൈയുടെ പ്രമോഷണല്‍ വീഡിയോ പുരസ്‌കാരം സ്വന്തമാക്കിയത്.

ഇതിനകം 3 ദശലക്ഷം പേര്‍ കണ്ട വീഡിയോ ഫ്‌ളാഷ് മോബ് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളായെത്തുന്നത് എയര്‍ ഹോസ്റ്റുകളും പൈലറ്റുമാരുമാണ്. ദുബൈ വിമാനത്താവളത്തിന്റെ പ്രത്യേകതകള്‍ ലോകത്തിനു മുന്‍പിലെത്തിക്കാനാണ് അധികൃതര്‍ വീഡിയോ നിര്‍മ്മിച്ചത്.

നവമാധ്യമങ്ങള്‍ ഉപയോഗിച്ചുളള പ്രമോഷന്‍ ഒരു പരീക്ഷണമായാണ് ചെയ്തത്. ഇത് വന്‍ വിജയമായതിനു തെളിവാണ് അന്താരാഷ്ട്ര പുരസ്‌കാരമെന്ന് ദുബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Topics:
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar