പുകവലി: ഫഹദ് ഫാസിലിനെതിരെ കേസ്
കൊച്ചി: ചലച്ചിത്ര താരം ഫഹദ് ഫാസിലിനെതിരെ കേസ്. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ പരസ്യമായി പുകവലിച്ചതിനാണ് കേസ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാതെയാണ് സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
5, 22 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പുകവലിക്കുന്ന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഒരുമിനിറ്റ് മുമ്പ് മുതല്‍ രംഗമവസാനിച്ച് ഒരു മിനിറ്റ് കഴിയുന്നതുവരെ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കണമെന്നാണ് നിബന്ധന. പുകവലിക്കുന്ന നടന്‍ സിനിമയ്ക്ക് ആദ്യാവസാനവും മധ്യത്തിലും നേരിട്ട് പ്രത്യക്ഷപ്പെട്ട് പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പറയണമെന്നും നിബന്ധനയുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































