കാര്‍ബണിനെ മെരുക്കാന്‍ ‘നോട്ട്-202′
കാര്‍ബണ്‍ ബഹിര്‍ഗമനം എങ്ങനെ തടയാം എന്ന് തലപുകഞ്ഞ് ചിന്തിക്കുന്നവര്‍ക്ക് ആവേശവും ആഹ്ലാദവും പകര്‍ന്ന് നല്‍കി പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് വിഘാതമായിക്കൊണ്ടിരിക്കുന്ന വില്ലനെ മെരുക്കാന്‍ ഒരു ഓര്‍ഗാനിക് മെറ്റീരിയല്‍ നിര്‍മ്മിച്ചിരിക്കുകയാണ് ലണ്ടനിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍. ‘നോട്ട്-202’9 എന്ന് പേരിട്ടിരിക്കുന്ന ഈ മെറ്റല്‍ ഓര്‍ഗാനിക് ഫ്രെംവര്‍ക്കിന് ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിരവധി വാതകങ്ങളെ ആഗീരണം ചെയ്യാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.
മര്‍ദ്ദം കുറയുന്നതിനനുസരിച്ച് മറ്റു വാതകങ്ങളെ പുറംതള്ളാനും കാര്‍ബണ്‍ഡൈഓക്‌സൈഡിനെ മാത്രം പിടിച്ചു നിര്‍ത്താനും സാധിക്കുന്ന വിധത്തിലാണ് ഈ സ്‌പെഷ്യല്‍ മെറ്റീരിയലിന്റെ രൂപഘടന. സ്‌പോഞ്ച് രൂപത്തിലിരിക്കുന്ന ഈ മെറ്റീരിയല്‍ ഉപയോഗിച്ച് ഫാക്ടറികളും പ്ലാന്റുകളും പുറംതള്ളുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡിനെ ഒരുപരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
വിവിധ മെറ്റാലിക് മൂലകങ്ങളുടെ കണങ്ങളെ പ്രത്യേക അടുക്കുകളായി വിന്യസിച്ചാണ് നോട്ട് -202 ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ മെറ്റാലിക് കോമ്പൗണ്ടിനുള്ളിലുള്ളില്‍ സൃഷ്ടിച്ചിരിക്കുന്ന വിടവുകള്‍ക്കുള്ളിലാണ് കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ പിടിച്ചുനിര്‍ത്തുക. അന്തരീക്ഷവായുവിലുള്ള കാര്‍ബണിനെ ആഗീരണം ചെയ്യാന്‍ സാധിക്കുന്ന നോട്ട് -202ന് വാതകകോമ്പിനേഷനുകളില്‍ നിന്ന് കാര്‍ബണിനെ വേര്‍തിരിച്ചെടുക്കുന്ന കാര്യത്തില്‍ എത്രത്തോളം സ്ഥിരത പുലര്‍ത്താനാവും എന്നതില്‍ ഇനിയും കൂടുതല്‍ സ്ഥിരീകരണം വേണമത്രെ.
കാര്‍ബണിന് പുറമെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന മറ്റു വാതകങ്ങളേയും സമീപഭാവിയില്‍ ഈ മെറ്റീരിയല്‍ ഉപയോഗിച്ച് ആഗീരണം ചെയ്യാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































