പ്രണയം മൊട്ടിടണമോ? എങ്കില്‍ പൂക്കള്‍ കയ്യില്‍ കരുതൂ
പെണ്‍കുട്ടികളുടെ ഹൃദയം കീഴടക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി വലഞ്ഞിരിക്കുന്ന യുവാക്കളുടെ ശ്രദ്ധക്ക്, കയ്യില്‍ പൂക്കള്‍ കരുതൂ പ്രണയം സാര്‍ഥകമാവും. ചുമ്മാ പറയുന്നതൊന്നുമല്ല ഇത്. ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ബ്രിട്ടാണിലെ ഒരു കൂട്ടം മാനസിക വിദഗ്ധര്‍ നടത്തിയ പഠനഫലമാണ് പ്രണയം ഇഷ്ടപെടുന്നവര്‍ക്കായി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പൂക്കളുമായുള്ള പുരുഷന്‍മാരുടെ പ്രണയാഭ്യാര്‍ത്ഥന സ്ത്രീകള്‍ അധികവും സ്വീകരിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. സ്ത്രീകളുടെ മനസ്സു കീഴടക്കാന്‍ പൂക്കള്‍ക്ക് പ്രത്യേക വിരുതുണ്ടെന്നും മാനസികവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
പൂക്കള്‍ക്ക് നമ്മുടെ മാനസിക ഉന്‍മേഷത്തെ ഉത്തേജിപ്പിക്കാനുള്ള ശക്തിയുണ്ട്. അനുകമ്പ, പശ്ചാത്താപം, ആനന്ദം, പ്രണയം തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ് പൂക്കള്‍. ഇവ കാണുമ്പോള്‍ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ചിന്തയിലും പെരുമാറ്റത്തിലും ലാളിത്യം കൈവരുമെന്നും പഠനഫലത്തില്‍ പറയുന്നു.
പ്രണയം മൊട്ടിടുവാന്‍ പൂക്കള്‍ക്ക് പ്രധാന പങ്കുവഹിക്കാനാകുമെങ്കിലും നമ്മുടെ നല്ലനടപ്പും സ്വഭാവ വിശേഷങ്ങളുമായിരിക്കും പ്രണയം സ്വീകരിക്കാനുള്ള മാനദണ്ഡമായി സ്ത്രീകള്‍ കരുതുകയെന്നും പഠനഫലം ഓര്‍മ്മിപ്പിക്കുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























