ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ചെക്കും റഷ്യയും
വാഴ്‌സ/കീവ്: യൂറോകപ്പില്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. എ ഗ്രൂപ്പില്‍ ചെക് റിപ്പബ്ലിക് ഇന്ന് പോളണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.15ന് റോക്ലേയിലാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ ക്വാര്‍ട്ടറിലെത്തും.
രണ്ടാം മത്സരത്തില്‍ ഗ്രീസ് റഷ്യയെ നേരിടും. പുലര്‍ച്ചെ 12.15ന് വാഴ്‌സയിലാണ് മത്സരം. ഒരു ജയവും ഒരു സമനിലയുമായി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള റഷ്യയ്ക്ക് സമനില പോലും ക്വാര്‍ട്ടര്‍ പ്രവേശം സാധ്യമാക്കും. ഒരു സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് മുന്‍ ചാമ്പ്യന്‍മാരായ ഗ്രീസിന് ഇതുവരെ നേടാനായിട്ടുള്ളത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























