Stay Connected:

Indiavision Live | Malayalam News Channel

പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്ന് സിപിഐഎം വിലയിരുത്തല്‍

 | Published: June 17, 2012

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്ന് സിപിഐഎം നേത്യയോഗത്തിന്റെ വിലയിരുത്തല്‍. വിഎസ് അച്ച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനവും എം എം മണിയുടെ വിവാദ പ്രസംഗവും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചു. ടിപി ചന്ദ്രശേഖരന്റെ വധത്തിന് ശേഷം ശത്രുക്കള്‍ നടത്തിയ പ്രചാരണവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. പിണറായി വിജയന്‍ അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ യോഗം ചര്‍ച്ച തുടങ്ങി. വി എസ് അച്യുതാനന്ദന്‍ വിഷയത്തിലുള്ള നിലപാടുകള്‍ വിശദീകരിച്ചു. കേന്ദ്രകമ്മിറ്റിയില്‍ സ്വീകരിച്ച നിലപാടുകള്‍ സെക്രട്ടേറിയറ്റില്‍ വി എസ് ആവര്‍ത്തിച്ചു.

സംസ്ഥാന നേതൃത്വത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ അയച്ച കത്ത് അഞ്ച് ദിവസം നടക്കുന്ന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതിയോഗങ്ങള്‍ ചര്‍ച്ച ചെയ്യും. വിഎസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടും പരിഗണിക്കും.

ഒളിക്യാമറാ വിവാദത്തില്‍ തന്നെ കുടുക്കിയത് എസ് ശര്‍മ്മയും കെ ചന്ദ്രന്‍പിള്ളയുമാണെന്ന ഗോപി കോട്ടമുറിക്കലിന്റെ വെളിപ്പെടുത്തലും യോഗത്തില്‍ ചര്‍ച്ചയാവും.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, ബി വി രാഘവലു, നിരുപം സെന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar