Stay Connected:

Indiavision Live | Malayalam News Channel

22 വര്‍ഷങ്ങള്‍ക്കു ശേഷം സൂകി നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി

 | Published: June 17, 2012

ഓസ്‌ലോ: മ്യാന്‍മ്യാര്‍ വിമോചന നായിക ആങ് സാന്‍ സൂകി 22 വര്‍ഷങ്ങള്‍ക്കു ശേഷം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. രണ്ട് പതിറ്റാണ്ട് മുമ്പ് പ്രഖ്യാപിച്ച പുരസ്‌കാരം വീട്ടുതടങ്കലില്‍ ആയിരുന്നതിനാല്‍ സൂകി ഏറ്റുവാങ്ങിയിരുന്നില്ല. മ്യാന്‍മാറിനെ സൈനിക സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നതിനിടെ, 1991ലാണ് സൂകിയെ തേടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം എത്തുന്നത്.

എന്നാല്‍ നോര്‍വ തലസ്ഥാനമായ ഓസ്‌ലോയിലേക്ക് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പട്ടാള ഭരണകൂടം അനുവദിച്ചില്ല.

ലോകത്തിനു മുന്നില്‍ ബര്‍മ്മ മറക്കപ്പെട്ടിട്ടില്ല എന്നതാണ് ഈ സമ്മാനം തന്നെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം  സൂകി പറഞ്ഞു. നീണ്ട 24വര്‍ഷത്തെ തടവ് ജീവിതത്തിനു ശേഷം 2010 അവസാനമാണ് വീട്ടുതടങ്കലില്‍ നിന്നും സൂകി മോചിതയാകുന്നത്. 1988ന് ശേഷമുള്ള തന്റെ ആദ്യ യൂറോപ്യന്‍ പര്യടനത്തിനിടെ നോര്‍വെയില്‍ എത്തിയപ്പോഴാണ് നൊബേല്‍ വാങ്ങാന്‍ സൂകിക്ക് അവസരം കൈവന്നത്. ബര്‍മ്മയില്‍ നിന്നും നോര്‍വേയിലേക്ക് പാലായനം ചെയ്തവരുമായും സൂകി ചര്‍ച്ച നടത്തി.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar