സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം എന്‍ രാമകൃഷ്ണന്‍ രാജിവെച്ചു
മലപ്പുറം: സി പി ഐ(എം) താനൂര്‍ ഏരിയാ കമ്മിറ്റി അംഗം എന്‍ രാമകൃഷ്ണന്‍ രാജിവെച്ചു. പാര്‍ട്ടിയുടെ തൊഴിലാളി വര്‍ഗ നയവ്യതിയാനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷ ഏകോപന സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് വര്‍ഷം താനൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു എന്‍ രാമകൃഷ്ണന്‍. എന്നാല്‍, നിലവില്‍ പാര്‍ട്ടി അംഗം പോലുമല്ല രാമകൃഷ്ണനെന്ന് ഏരിയാ സെക്രട്ടറി ഇ ജയന്‍ അറിയിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































