Stay Connected:

Indiavision Live | Malayalam News Channel

പറന്നുമറയാന്‍ ചിറകുവിടര്‍ത്തി 900 പക്ഷിവംശങ്ങള്‍

 | Published: June 17, 2012

2100-ഓടെ 900 ഉഷ്ണമേഖല പക്ഷിയിനങ്ങള്‍ക്ക് വംശനാശം സംഭവിച്ചേക്കുമെന്നു ജീവശാസ്ത്ര ഗവേഷകര്‍. രൂക്ഷമാകുന്ന കാലാവസ്ഥാവ്യതിയാനവും മാറിവരുന്ന വാസസ്ഥലവുമായി പൊരുത്തപ്പെടാനാകാത്തതുമാണിതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രത്യേക വാസസ്ഥലങ്ങളിലായി ഒതുങ്ങി ജീവിക്കുന്ന പക്ഷികളും അധികം ഉയര്‍ന്നു പൊങ്ങാന്‍ കഴിയാത്ത പക്ഷികളുമാണ് പ്രധാന ഇരകള്‍.പര്‍വ്വത-തീരദേശ പക്ഷികള്‍ വന്‍തോതില്‍ അപ്രത്യക്ഷമാകും. പര്‍വ്വതപ്രദേശങ്ങളിലെ പക്ഷികളാകും ഇല്ലാതാകുന്നവയിലധികവും.

ഉപരിതല താപനം 500ഓളം ഇനങ്ങളെ പ്രതികൂലമായി ബാധിക്കും.

വെനസ്വേലയില്‍ കാണപ്പെടുന്ന കത്രികവാലന്‍ കുരുവി, കിഴക്കന്‍ ആഫ്രിക്കയിലെ സണ്‍ബേര്‍ഡ്, ഗാലപ്പഗോസ് ദ്വീപുകളിലെ കണ്ടല്‍ക്കുരുവി തുടങ്ങിവ ഇല്ലാതാകുന്നവയില്‍ ചിലതു മാത്രം.

മറ്റു ജീവിവര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പക്ഷികളില്‍ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതം കുറവാണ്. എന്നിട്ടും 900 പക്ഷിയിനങ്ങള്‍ ഇല്ലാതാകുന്നത് അതിലും എത്രയോയിരട്ടി മറ്റു ജീവിവര്‍ഗങ്ങള്‍ നശിക്കുമെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതു സൃഷ്ടിക്കുന്ന പാരിസ്ഥിതിക അസന്തുലനം കനത്തതാണ്, മറികടക്കല്‍ ഏറെക്കുറെ അസാധ്യവും.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar