Stay Connected:

Indiavision Live | Malayalam News Channel

കടുത്ത ചൂട്: ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ ദുബൈയില്‍ കാമ്പയിന്‍

 | Published: June 19, 2012

ദുബൈ: വേനല്‍കാല ദുരിതങ്ങള്‍ തടയാനായി ദുബൈ മുന്‍സിപ്പാലിറ്റി പുതിയ കാമ്പയിന് തുടക്കംകുറിച്ചു. സെയ്ഫ് ആന്റ് ഹെല്‍ത്തി സമ്മര്‍ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിന്‍ പ്രധാനമായും തൊഴിലാളികളെ ബോധവത്കരിക്കാനായാണ് നടപ്പാക്കുന്നത്. പൊതുജനാരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണം.

കടുത്ത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടാമെന്ന ബോധവല്‍ക്കരണമാണ് പ്രധാനമായും നടത്തുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാത്താനാണ് നീക്കം. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് മുന്‍സിപ്പാലിറ്റി സമ്മര്‍ കാമ്പയിന്‍ നടത്തുന്നത്.

പകല്‍ സമയത്ത് താപനില 50 ഡിഗ്രിയിലെത്തും. തീരപ്രദേശങ്ങളില്‍ 43 ഡിഗ്രി വരെ ഉയരും. എന്നാല്‍ രാത്രിയില്‍ 26 മുതല്‍ 23 ഡിഗ്രി വരെയായി താപനില കുറയും. ഈ സാഹചര്യത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar