Stay Connected:

Indiavision Live | Malayalam News Channel

ഫെയ്‌സ് ഡോട്ട്‌കോമിനെ സ്വന്തമാക്കി ഫെയ്‌സ്ബുക്ക്

 | Published: June 20, 2012

പ്രമുഖ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഫെയ്‌സ് ഡോട്ട് കോമിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. ഇസ്രായേലി കമ്പനിയായ ഫെയ്‌സ് ഡോട്ട് കോമിനെ വന്‍ തുക നല്‍കിയാണ് ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത്. ടെല്‍ അവീവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് ഡോട്ട് കോം ഫോട്ടോകളിലെ മുഖങ്ങള്‍ തിരിച്ചറിയാനുള്ള സങ്കേതം വികസിപ്പിച്ച കമ്പനിയാണ് .

ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷന്‍ കമ്പനിയായ ഇന്‍സ്റ്റഗ്രാമിനെ നൂറുകോടി ഡോളര്‍ നല്‍കി സ്വന്തമാക്കിയിരുന്നു.

ഇതിനു ശേഷം രണ്ടു മാസങ്ങള്‍ക്കകമാണ് ഫെയ്‌സ്ബുക്ക് മറ്റൊരു ഏറ്റെടുക്കല്‍ കൂടി നടത്തിയത്. എത്ര തുകയ്ക്കാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുക്കല്‍ നടത്തിയതെന്ന് വ്യക്തമല്ല. 60 മുതല്‍ 100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരെ ഫെയ്‌സ്ബുക്ക് ഈ ഏറ്റെടുക്കലിനായി ചിലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ഫോട്ടോകളാണ് മാസം തോറും ഫെയ്‌സ് ഡോട്ട് കോം സ്‌കാന്‍ ചെയ്യുന്നത്. കൂടാതെ ഈ ഫോട്ടോകള്‍ വളരെ എളുപ്പത്തില്‍ തിരിച്ചറിയാനും, ടാഗ് ചെയ്യാനും അംഗങ്ങളെ സഹായിക്കുന്നു.

അടുത്തിടെയുള്ള രണ്ട് ഏറ്റെടുക്കലിലൂടെ ഫോട്ടോ ഷെയറിങ് രംഗത്തെ തങ്ങളുടെ ആധിപത്യം ഒന്നു കൂടി ഉറപ്പിക്കുകയാണ് ഫെയ്‌സ്ബുക്ക്. നിലവില്‍ 900 മില്യണ്‍ അംഗങ്ങളാണ് ലെകമെമ്പാടുമായി ഫെയ്‌സ്ബുക്കിനുള്ളത്.

Topics: |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar