മൈ ഡിയര്‍ മമ്മിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായി ഉര്‍വ്വശി
‘കാണാക്കൊമ്പത്തി’ന് ശേഷം ജി മഹാദേവന്‍ സംവിധാനം ചെയ്യുന്ന ‘മൈ ഡിയര്‍ മമ്മി’യുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. ഇടവേളക്കു ശേഷം ഉര്‍വ്വശി രസികന്‍ കഥാപാത്രത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണിത്. ക്യാംപസില്‍ മകളോടൊപ്പം പഠിക്കാനെത്തുന്ന അമ്മയുടെ വേഷമാണ് ഉര്‍വ്വശിയുടേത്. കാതല്‍ സന്ധ്യയാണ് മകളുടെ വേഷത്തിലെത്തുന്നത്.
വിനു മോഹന്‍, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, , ബിന്ദു പണിക്കര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ ബിജു വട്ടപ്പാറയുടേതാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































