ഡോളറിനെതിരെ രൂപയ്ക്ക് വന്‍ തകര്‍ച്ച
ദില്ലി: ഡോളറിനെതിരെ രൂപയ്ക്ക് വന്‍ തകര്‍ച്ച. രൂപയുടെ മൂല്യം ഒരു ഡോളറിന് 56 രൂപ 55പൈസ എന്ന നിലവരെ എത്തിയിരുന്നു. ഡോളറിനെതിരെ രൂപ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 56 രൂപ 15പൈസ എന്ന നിലയിലാണ് ഇന്ന് രാവിലെ രൂപ വ്യാപാരം ആരംഭിച്ചത്.
തുടര്‍ച്ചയായ നാലാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ആവശ്യക്കാര്‍ ഏറിയതും, ഓഹരിവിപണിയിലെ തകര്‍ച്ചയും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ റേറ്റിങ്ങ് കുറച്ചതുമെല്ലാം രൂപയ്ക്ക് തിരിച്ചടിയായി.
Topics: Rupee vs dollar
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































