Stay Connected:

Indiavision Live | Malayalam News Channel

മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ തീപിടുത്തം; 2 മരണം

 | Published: June 21, 2012

മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ആറാം നിലയിലുള്ള ഉപ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന മഹാരാഷ്ട്രാ മന്ത്രാലയത്തില്‍ വന്‍ അഗ്‌നിബാധയുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് പടര്‍ന്ന തീ, അഞ്ചും ആറും നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.

ഇവിടെ സൂക്ഷിച്ച വിവാദമായ ആദര്‍ശ് ഫഌറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളും കത്തിനശിച്ചതായി സൂചനയുണ്ട്.

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന സുപ്രധാന കെട്ടിടമാണിത്.

മഹാരാഷ്ട്രാ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ബബന്‍ റാവു പച്ച്പത്തിന്റെ നാലാം നിലയിലെ ക്യാബിനില്‍ നിന്നാണ് തീ പടര്‍ന്നു തുടങ്ങിയത്. തീ പടര്‍ന്നതോടെ മന്ത്രാലയത്തിനുളളിലുണ്ടായിരുന്ന ഉദ്ദ്യോഗസ്ഥരടക്കമുളളവര്‍ പരിഭ്രാന്തരായി പുറത്തേക്കോടുകയായിരുന്നു. കെട്ടിടത്തിലെ ജാലകങ്ങളിലൂടെയും മറ്റുമാണ് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ പലരെയും പുറത്തെത്തിച്ചത്.

മുംബൈ പോലീസിലെ ക്വിക്ക് റെസ്‌പോണ്‍സ് ടീമും, നേവല്‍ ഡോക് യാര്‍ഡിലെ സേനാംഗങ്ങളും എത്തിച്ചേര്‍ന്നതോടെയാണ് കെട്ടിടത്തിനുളളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുളള ശ്രമം ഊര്‍ജ്ജിതമായത്. ഹൈട്രോളിക് ലാഡറുകളുപയോഗിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം.

അതേസമയം, തീപിടുത്തത്തില്‍ കത്തിനശിച്ച ഫയലുകളെച്ചൊല്ലി വിവാദങ്ങളും ഉയര്‍ന്നു. മഹാരാഷ്ട്ര മന്ത്രാലയത്തില്‍ സൂക്ഷിച്ചിരുന്ന ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട  സുപ്രധാന രേഖകളടക്കമുളള ഫയലുകള്‍ തീപിടുത്തത്തില്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമാണെന്നും സിബിഐ അറിയിച്ചു. സെക്രട്ടറിയേറ്റില്‍ സൂക്ഷിച്ച ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar