സിപിഐ(എം)പിന്തുണ പ്രണബിന്; വിട്ടുനില്‍ക്കുമെന്ന് സിപിഐ
ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്ന് സംബന്ധിച്ച് ഇടത് പാര്‍ട്ടികളില്‍ ഭിന്നത. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ സിപിഐഎമ്മും ഫോര്‍വേര്‍ഡ് ബ്ലോക്കും തീരുമാനിച്ചു. എന്നാല്‍ പ്രണബിനെ പിന്തുണയ്ക്കുന്നതിനോട് സിപിഐയ്ക്കും ആര്‍എസ്‌പിക്കും യോജിപ്പില്ല. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐയും ആര്‍എസ് പിയും തീരുമാനിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഇടതു പാര്‍ട്ടികളുടെ യോഗം ദില്ലിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ നിലപാട് സംബന്ധിച്ച് സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പാര്‍ട്ടികള്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കുകയായിരുന്നു.
പ്രണബിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് സിപിഐ(എം) പോളിറ്റ്ബ്യൂറോയിലും ഭിന്നാഭിപ്രായമുണ്ടായി. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് പ്രണബിനെ പിന്തുണയ്ക്കാന്‍ സിപിഐ(എം) തീരുമാനിച്ചത്. പ്രണബിനെ പിന്തുണയ്ക്കുമെങ്കിലും യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം തുടരുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ വികാരം മുതലെടുക്കാന്‍ പ്രണബിനെ പിന്തുണയ്ക്കണമെന്ന് പാര്‍ട്ടി ബംഗാള്‍ ഘടകം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























