Stay Connected:

Indiavision Live | Malayalam News Channel

അഫ്രീദി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു

 | Published: June 21, 2012

ഇസ്ലാമബാദ്: പാക് താരം ഷഹീദ് അഫ്രീദി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു. ട്വന്റി 20 ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായാണ് താന്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതെന്ന് അഫ്രീദി പറഞ്ഞു. അഫ്രീദിയുടെ പെട്ടെന്നുള്ള തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

എന്നാല്‍ താന്‍ പെട്ടെന്നെടുത്ത തീരുമാനമല്ലിതെന്നും മുതിര്‍ന്ന താരങ്ങളോടും തന്റെ സഹപ്രവര്‍ത്തകരോടും ആലോചിച്ചശേഷമാണ് തീരുമാനമെടുത്തെന്നും അഫ്രീദി പറഞ്ഞു. കൂടുതല്‍ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ബോര്‍ഡ് തയ്യാറാകണമെന്നും ഇതിന് തന്റെ വിരമിക്കല്‍ ഒരു കാരണമാകട്ടെയെന്നും അഫ്രീദി പറഞ്ഞു.

നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അഫ്രീദി വിരമിച്ചിരുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar