സെന്‍സെക്‌സ് 17,000നു മുകളില്‍; വിപണികളില്‍ നേട്ടം
മുംബൈ: ഇന്ത്യന്‍ ഓഹരിവിപണികള്‍ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. സെന്‍സെക്‌സ് 136പോയിന്റ് ഉയര്‍ന്ന് 17,032ലും നിഫ്റ്റി 44പോയിന്റ് നേട്ടത്തില്‍ 5,165ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, മൂലധനസാമഗ്രി, എഫ്.എം.സി.ജി മേഖലകളിലെ നേട്ടമാണ് ഓഹരിവിപണിക്ക് അനുകൂലമായത്.
ജെപി അസോസിയേറ്റ്‌സ്, റിലയന്‍സ് ഇന്‍ഫ്ര, ഡിഎല്‍എഫ്, ഭെല്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. റിലയന്‍സ്, കൈന്‍ ഇന്ത്യ, ടിസിഎസ്, അംബുജ സിമെന്റ്‌സ് , എസിസി എന്നിവയാണ് നഷ്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































