മലയാളി വിദ്യാര്‍ത്ഥി നാഗര്‍കോവിലില്‍ മരിച്ച നിലയില്‍
നാഗര്‍കോവില്‍: മലയാളി വിദ്യാര്‍ത്ഥിയെ നാഗര്‍കോവിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്തളം തട്ട രാജ്ഭവനില്‍ സോമരാജിന്റെ മകന്‍ അര്‍ജ്ജുന്‍രാജാണ് മരിച്ചത്. നാഗര്‍കോവിലിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണടെത്തിയത്. നാഗര്‍കോവില്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗ് കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് അര്‍ജ്ജുന്‍രാജ്.
മൃതദേഹത്തില്‍ പാടുകളും മുറിവുകളുമുണ്ട്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് അര്‍ജ്ജുന്‍രാജിന്റെ ഏഴ് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































