കൊടും കുറ്റവാളികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനം
തിരുവനനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ കൊടും കുറ്റവാളികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജയില്‍വകുപ്പ് തീരുമാനിച്ചു. ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. മോഷണക്കേസിലെ സ്ഥിരം കുറ്റവാളികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റും. ഗുണ്ടകളെയും സ്ഥിരം കുറ്റവാളികളെയും അവര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ ജയിലുകളില്‍ നിന്ന് നാല് ദിവസത്തിനകം മാറ്റാന്‍ ജയില്‍മേധാവി നിര്‍ദ്ദേശം അയച്ചു.
നിലവില്‍ കണ്ണൂരിലുള്ള ഗുണ്ടാ ആക്ട് തടവുകാരെ മുഴുവന്‍ വിയ്യൂരിലേക്ക് മാറ്റും.
പകരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഗുണ്ടകളെ കണ്ണൂരിലേക്ക് കൊണ്ടുവരും. ഇതേ മാതൃകയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലുള്ള ഗുണ്ടകളെ വിയ്യൂരിലേക്കും മാറ്റിപാര്‍പ്പിക്കും.ഗുണ്ടാആക്ടില്‍ പെട്ടവരെ ഇനിമേലില്‍ അവരവരുടെ മേഖലകളിലെ ജയിലുകളില്‍ പാര്‍പ്പിക്കില്ല. ഒന്നിലേറെ കൊലക്കേസുകളില്‍ പ്രതികളായ കൊടുംകുറ്റവാളികളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന ജയിലുകളില്‍ നിന്ന് ഉടനടി മാറ്റാനും നിര്‍ദ്ദേശമുണ്ട്.
ഇതിനുള്ള മാനദണ്ഡങ്ങളും ജയില്‍മേധാവി പ്രത്യേക ഉത്തരവായി സെന്‍ട്രല്‍ ജയിലുകളിലേക്ക് അയച്ചിട്ടുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































