സര്‍ഫേസ്- ആപ്പിളിന് മൈക്രോസോഫ്റ്റിന്റെ മറുപടി
ആധുനിക സാങ്കേതികവിദ്യകളുടെ ലോകത്ത് തല ഉയര്‍ത്തി നില്‍ക്കുന്നവരില്‍ ആരാണ് മുമ്പന്‍ എന്നറിയാനുള്ള മത്സരം സ്ഥിരമാണ്. ആ മത്സരങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന പേരാണ് ആപ്പിളും മൈക്രോസോഫ്റ്റും. ഒന്ന് ഐപോഡ് സാമ്രാട്ടുകളാണെങ്കില്‍ മറ്റൊരാള്‍ സോഫ്റ്റ് വെയറുകളുടെ കുലപതികള്‍. ലോകമെങ്ങുമുള്ള ഗാഡ്‌ജെറ്റ് പ്രേമികളുടെ മനം കവര്‍ന്ന ആപ്പിളിന്റെ ഐപോഡിന് മറുപടി നല്‍കാനുള്ള ശ്രമം മൈക്രോസോഫ്റ്റ് ശ്രമങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ആ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. മൈക്രോസോഫ്റ്റ് ഒടുവില്‍ തങ്ങളുടെ ആവനാഴിയിലെ പുതിയ ഗാഡ്‌ജെറ്റിനെ പുറത്തിറക്കിയിരിക്കുന്നു- സര്‍ഫേസ്.
ടച്ച് സ്‌ക്രീന്‍ കീബോര്‍ഡാണ് കൂടുതല്‍ യൂസര്‍ ഫ്രന്‍ഡ്‌ലി ഉദ്ദേശിച്ച് പുറത്തിറക്കിയിരിക്കുന്ന സര്‍ഫേസിന്റെ പ്രധാന ഫീച്ചേഴ്‌സുകളിലൊന്ന്. വെറും 9.3 മില്ലീമീറ്റര്‍ വണ്ണവും 676 ഗ്രാം കനവുമുള്ള ഈ ടാബ്‌ലെറ്റിന് ഉള്‍ക്കരുത്തേകുന്നത് വിന്‍ഡോസ് ആര്‍ടി സോഫ്റ്റ്‌വെയറാണ്. 10.6 ഇഞ്ച് ഹൈഡെഫിനിഷന്‍ സ്‌ക്രീന്‍ സൈസുള്ള സര്‍ഫേസിന് 32 മുതല്‍ 64 ജിഗാബൈറ്റ്‌സ് വരെയുളള മെമ്മറി കപ്പാസിറ്റി താങ്ങാനാകും. സര്‍ഫേസിനെ താങ്ങിനിര്‍ത്തുന്ന കിക്ക്‌സ്റ്റാന്‍ഡ് ഉപയോഗിച്ച് ടാബ്‌ലെറ്റിനെ ഫോട്ടോഫ്രെയിമുകള്‍പോലെ വക്കാനാകും. കൂടാതെ ഐപോഡിനെ വെല്ലുന്ന നിരവധി ഫീച്ചേഴ്‌സും സര്‍ഫേസില്‍ ഉണ്ടെന്നാണ് അണിയറരഹസ്യം.
സര്‍ഫേസ് എന്ന് വിപണി കീഴടക്കാന്‍ എത്തുമെന്നതിന് മ്രൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ലെങ്കിലും വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തിനൊപ്പം സര്‍ഫേസും ഗാഡ്‌ജെറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കാനുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























