Stay Connected:

Indiavision Live | Malayalam News Channel

മ്യാന്‍മാറിന് ബ്രിട്ടന്റെ സഹായം ആവശ്യമെന്ന് സൂകി

 | Published: June 22, 2012

ലണ്ടന്‍: മ്യാന്‍മാറിലെ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക് ബ്രിട്ടന്റെ സഹായം ആവശ്യമാണെന്ന് രാജ്യത്തെ ജനാധിപത്യ പോരാളി ആങ് സാങ് സൂക്കി. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടണിലെത്തിയ ആങ് സാന്‍ സൂക്കി ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസംഗത്തിലാണ് ബ്രിട്ടന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.

വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട മ്യാന്‍മാര്‍ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഒരു സുഹ്യത്ത് എന്ന നിലയില്‍ ബ്രിട്ടന്റെ സഹായം ആവശ്യമാണ്. വികസന പാതയില്‍ മുന്നോട്ട് പോകാന്‍ രാജ്യത്തിന് കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും സൂക്കി പറഞ്ഞു.

ക്വീന്‍ എലിസബത്തിന് ശേഷം ഹൗസ് ഓഫ് കോമണ്‍സില്‍ പ്രസംഗിക്കുന്ന രണ്ടാമത്തെ വനിതയും ഏതെങ്കിലും ഒരു രാജ്യത്തെ തലവനല്ലാത്ത ആദ്യ വ്യക്തി കൂടിയാണ് സൂക്കി. 17 ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ബ്രിട്ടണിലെത്തിയ സൂക്കി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും പ്രസംഗിച്ചു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സൂക്കിയെ ആദരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി സൂക്കി കൂടിക്കാഴ്ച നടത്തി. മ്യാന്‍മാറുമായുള്ള ബ്രിട്ടണ്‍ന്റെ ബന്ധം ഉറച്ചതാണെന്ന് കാമറൂണ്‍ വ്യക്തമാക്കി. ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച കാമറൂണ്‍ മ്യാന്‍മാറില്‍ നിക്ഷേപം നടത്തുമെന്നും അറിയിച്ചു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar