Stay Connected:

Indiavision Live | Malayalam News Channel

പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നോക്കുകുത്തിയാകുന്നു

 | Published: June 22, 2012

തിരുവനന്തപുരം: സര്‍ക്കാര്‍ അനാസ്ഥമൂലം അറുന്നൂറോളം പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നോക്കുകുത്തിയാകുന്നു. 2012 മാര്‍ച്ച് 31-ന് കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളാണ് നിയമനം നടത്താനാകാതെ മരവിക്കുന്നത്. വിരമിക്കല്‍ വഴി ഉണ്ടാകേണ്ടിയിരുന്ന ഒഴിവുകള്‍ക്ക് അനുപാതികമായി സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയതിനെതുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ അത്രയും തസ്തികകളില്‍ സൂപ്പര്‍ ന്യൂമറി നിയമനം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ 2012-13 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള സൂപ്പര്‍ ന്യൂമറി തസ്തിക കഴിഞ്ഞ മാര്‍ച്ചിനു മുമ്പെ പൂര്‍ത്തിയായിരുന്നു. ഫലത്തില്‍ 2013 മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്ന 639 റാങ്ക് ലിസ്റ്റുകളെയാണ് ഇത് ബാധിക്കുക. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയില്‍ മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണവകുപ്പ് പി എസി സി എന്നിവയിലും അഡ്വ ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് എന്നിവയിലും ഈ സാമ്പത്തിക വര്‍ഷം ഒരു നിയമനം പോലും നടക്കില്ല.

അതിനാല്‍ ഈ ജൂലൈ 31നും 2013 മാര്‍ച്ച് 31നും കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ ഒരുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar