Stay Connected:

Indiavision Live | Malayalam News Channel

‘ഐ’യിലൂടെ വിക്രം-ഷങ്കര്‍ കൂട്ടുക്കെട്ട് വീണ്ടും

 | Published: June 22, 2012 Change Font size: (+) | (-)

തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പണം വാരിയ ‘അന്യന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ചിയന്‍ വിക്രം – ഷങ്കര്‍ കൂട്ടുക്കെട്ട് വീണ്ടും. ‘ഐ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലാണ്‌ ഇരുവരും വീണ്ടും ഒന്നിക്കുന്നത്. റൊമാന്റിക് ത്രില്ലര്‍ പ്ലോട്ടില്‍ കഥ പറയുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് കൊ എന്ന ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ച സുബയാണ്. സന്താനം, മലയാളം സൂപ്പര്‍താരം സുരേഷ്‌ഗോപി, ശിവാജി ഗണേഷന്റെ മൂത്ത പുത്രന്‍ രാംകുമാര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രാംകുമാറിന്റെ ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഇന്ത്യന്‍സിനിമയിലെ എക്കാലത്തേയും മികച്ച സിനിമാട്ടോഗ്രാഫറായ പി സി ശ്രീരാമാണ് പുതിയ ശങ്കര്‍ ചിത്രത്തിനായി മിഴിവുറ്റ ദൃശ്യങ്ങള്‍ പകര്‍ത്തുക. അലൈപായുതെ, നായകന്‍, പാ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ശ്രീരാം ഇതാദ്യമായിട്ടാണ് ഷങ്കറുമായി ഒന്നിക്കുന്നത്. എഡിറ്റിംഗ് ആന്റണി നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി ഈണമൊരുക്കുന്നത്. ചിത്രത്തിലെ ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി.

വിഷ്വല്‍ എഫക്ട്‌സിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ഐയ്ക്ക് വേണ്ടി വിഷ്വല്‍ ഗ്രാഫിക്‌സ് തയ്യാറാക്കുന്നത് ‘ഹാരി പോര്‍ട്ടര്‍’ സീരീസിന് വേണ്ടി ഗ്രാഫിക്‌സ് നിര്‍മ്മിച്ച ഓസ്‌ട്രേലിയന്‍ റൈസിംഗ് സണ്‍ പിക്‌ച്ചേഴ്‌സാണ്. ചൈനീസ് സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ മിംഗാണ് ചിത്രത്തിനായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. തെന്നിന്ത്യന്‍ തിരയിലെ പ്രമുഖ കലാസംവിധായകനായ മധുരാജാണ് ഐയുടേയും കലാസംവിധാനം. മെന്‍ ഇന്‍ സീരീസ് ചിത്രങ്ങള്‍ക്ക് വേണ്ടി കോസ്റ്റിയൂം ഒരുക്കിയ മാരി വോഗ്ടാണ് ഐയില്‍ വിക്രമിന് വേണ്ടി സ്‌പെഷ്യല്‍ വസ്ത്രങ്ങള്‍ ഒരുക്കുന്നത്.

ഓസ്‌കാര്‍ ഫിലിംസിന്റെ ബാനറിന്റെ പ്രമുഖ കോളിവുഡ് നിര്‍മ്മാതാവ് വി രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഐയുടെ ചിത്രീകരണം അടുത്തമാസം മധ്യത്തില്‍ ആരംഭിക്കും.

Topics: | | | |
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar