റേഷന്‍ വ്യാപാരികളുടെ സമരം സംസ്ഥാന തലത്തിലേക്ക്
കോഴിക്കോട്: റേഷന്‍ വ്യാപാരികള്‍ കോഴിക്കോട് ആരംഭിച്ച സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിക്കുന്നു. കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നും ഗോഡൗണ്‍ സൗകര്യങ്ങള്‍ പര്യാപ്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി കോഴിക്കോട് നഗരത്തില്‍ റേഷന്‍ കട വ്യാപാരികള്‍ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന് തുടര്‍ച്ചയായാണ് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടങ്ങളും അടച്ചിടുന്നത്.
നിലവില്‍ 29 രൂപയാണ് ഒരു ക്വിന്റല്‍ അരിക്ക് വ്യാപാരികള്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍. ഇത് ഉപഭോക്താക്കളിലേക്ക് എത്തിക്കുമ്പോഴേക്കും 40മുതല്‍ 55 രൂപ വരെ ചിലവ് വരും. കമ്മീഷന്‍ പരിഷ്‌കരിക്കാമെന്ന് 2011ല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഒരുവര്‍ഷമായിട്ടും നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ സമരത്തിനിറങ്ങുന്നത്.
ട്രോളിംഗ് നിരോധനകാലത്ത് സൗജന്യറേഷനിലൂടെ ആശ്വാസം കണ്ടെത്തിയിരുന്ന മത്സ്യത്തൊഴിലാളികളും ആദിവാസികളും ദാരിദ്ര്യരേഖയ്ക്ക് താഴെവരുന്ന ജനവിഭാഗങ്ങളുമാണ് അരിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റേഷന്‍കടകള്‍ കൂടി ഇല്ലാതായാല്‍ ദുരിതത്തിലാവുക.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























